Posts

ലോക കാല്‍പന്ത് ദിനം

Image
ലോകത്ത് എല്ലാവര്‍ക്കും ആഘോഷിക്കാന്‍ ഓരോ ദിവസങ്ങള്‍ ഉണ്ട്. പ്രണയിക്കുന്നവര്‍ക്ക് ഫെബ്രുവരി 14.. മണ്ടന്മാര്‍ക്ക് ഏപ്രില്‍ 1.. സിംഗിള്‍സിന് നവംബര്‍ 11.. പെണ്ണുങ്ങള്‍ക്ക് മാര്‍ച്ച് 8.. എന്നാല്‍ വര്‍ഷത്തില്‍ കളി ഉള്ള മുഴുവന്‍ ദിവസങ്ങളും ഫുട്ബോള്‍ പ്രേമികള്‍ക്ക് ആഘോഷം തന്നെയാണ്. എന്നാലും ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. ഫുട്‌ബോളിനെ നെഞ്ചേറ്റിയവര്‍ക്ക് വേണ്ടിയുള്ള ദിവസമാണ്.. ഡിസംബര്‍ 10 - ലോക കാല്‍പന്ത് ദിനം. 

ഹസീന യാസ്മീന് കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്വര്‍ണ മെഡലും ഉപഹാരവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കൈമാറി

Image
ഹസീന യാസ്മീന് കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്വര്‍ണ മെഡലും ഉപഹാരവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കൈമാറി കേരള കേന്ദ്രസര്‍വകലാശാലയില്‍ നിന്നും എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി ഹസീന യാസ്മീനെ എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അനുമോദിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി റാങ്ക് ജേതാവിന് സ്വര്‍ണ മെഡലും ഉപഹാരവും കൈമാറി. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ബഷീര്‍ എ, സെക്രട്ടറി മുഹമ്മദ്കുഞ്ഞി വൈ എ, ട്രഷറര്‍ ഔഫ് ഇ എ, കിംഗ്സ്റ്റാര്‍ ജിസിസി പ്രസിഡന്റ് ഹാഷിം സി.എം, സെക്രട്ടറി നിഷാദ് മുഡൂര്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാഭ്യാസ മേഖലയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും ക്ലബ് പ്രഖ്യാപിച്ചു. Visit us: https://kingstareriyapady.blogspot.com/?m=1 Facebook: https://www.facebook.com/kingstarclubofficial/ Instagram: https://www.instagram.com/kingstar_club/?hl=en Twitter: https://twitter.com/kingstar_club YouTube: https://youtube.com/channel/UCWoEcPI_kkOGAfohjaKSc_Q

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്

Image
YouTube Twitter Instagram Facebook കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ അഭിനന്ദനങ്ങള്‍. റാങ്ക് ജേതാവിന് കിംഗ്സ്റ്റാര്‍ സെന്‍ട്രല്‍ - ജിസിസി കമ്മിറ്റികള്‍ സ്‌നേഹോപഹാരവും സ്വര്‍ണ മെഡലും നൽകി ആദരിക്കുന്നു.

കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

Image
എരിയപ്പാടി: (www.kasargodvartha.com 05.01.2019) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിംഗ് കാനോത്ത് സമൂഹവിവാഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് എരിയപ്പാടിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടന്നത്. പ്രൗഡഗംഭീരമായ സദസ്സിലേക്ക് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മനുഷ്യവലയം തീര്‍ത്ത് ആനയിച്ചു. ഏതൊരു സദുദ്യമത്തിനിറങ്ങുമ്പോഴും ആക്ഷേപങ്ങളും പാരവെപ്പുകളും സ്വാഭാവികമാണെന്നും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഇതിനേക്കാള്‍ ഭംഗിയായി പരിപാടി നടത്താന്‍ കിംഗ്സ്റ്റാറിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ലോകത്ത് പെണ്ണിന് മഹത്തായ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാം. മറ്റു പല മതങ്ങളിലും സ്ത്രീകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ പല മതങ്ങളിലുമുണ്ട്. ഇസ്ലാം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് അവരുടെ പരിശുദ്ധിയും പ്രൗഡിയും കാത്തു സൂക്ഷിക്കുന്നതിന് വേണ

കിംഗ് കാനോത്ത് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച

Image
KING KANOTH അറിയിപ്പ് എരിയപ്പാടി: (www.kingstareriyapady.com) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കിംഗ് കാനോത്ത് സമൂഹവിവാഹത്തിന്റെ മുന്നോടിയായി വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുന്നു. 17.12.2018 തിങ്കളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രി 8.30 ന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ഗ്രൗണ്ടില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ കിംഗ് കാനോത്തിന്റെ ഇതുവരെയുള്ള സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. Keywords:  Kingstar Eriyapady, king Kanoth, Charity, meeting, Convention, Eriyapady, Social Wedding, Notification, Information, Program Committee, King Kanoth convention on Monday night 

ഡി ഡിവിഷന്‍ ലീഗ് മാച്ച്: ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടിക്ക് തകര്‍പ്പന്‍ ജയം

Image
വിദ്യാനഗര്‍: കാസര്‍കോട് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ലീഗില്‍ ഒലിവ് ബംബ്രാണയെ തകര്‍ത്ത് കിംഗ്‌സ്റ്റാര്‍ എരിയപ്പാടി. രണ്ട് വിക്കറ്റിനാണ് കിംഗ്സ്റ്റാറിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒലിവ് ബംബ്രാണ 21 ഓവറില്‍ എട്ട് വിക്കറ്റ് നഷടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ്്റ്റാര്‍ എരിയപ്പാടിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിസാമും (43) ഖലീലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പും വാലറ്റത്തില്‍ അസ്‌കര്‍ അലിയുടെയും മഷൂഖിന്റെയും പ്രകടനവുമാണ് വിജയത്തിലെത്തിച്ചത്. അസ്‌കര്‍ ഹാട്രിക് സിക്‌സറടക്കം ഒമ്പത് പന്തില്‍ 21 ഉം മഷൂഖ് അഞ്ച് പന്തില്‍ 13ഉം റണ്‍സ് നേടി. രണ്ട് വിക്കറ്റും എട്ട് പന്തുകളും ബാക്കിയിരിക്കെയായിരുന്നു ജയം. ഖലീല്‍ നാല് വിക്കറ്റുകളും 41 റണ്‍സും നേടി. Keywords:  Cricket, Sports, Winners, Kingstar Eriyapady, Kasargod, Kingstar Eriyapady beats Olive Bambrana, Kasargod Cricket Association < !- START disable copy paste -->

ഡിഗ്രിയുണ്ടോ? 60,000 രൂപ വരെ സ്റ്റാര്‍ട്ടിംഗ് സാലറിയില്‍ സര്‍ക്കാര്‍ ജോലി

Image
കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2018 വര്‍ഷത്തേക്കുള്ള കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സാമിന് (SSC CGL 2018) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനും ചലാന്‍ അടയ്ക്കാനുമുള്ള അവസാന തിയതി ജൂണ്‍ 4. മെയ് 5 മുതല്‍ എസ് എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ ഉന്നതപോസ്റ്റ് ആണ് നിങ്ങളെ കാത്തിരിക്കുന്നത്. നമ്മള്‍ പലരും പി എസ് സി നടത്തുന്ന പരീക്ഷകള്‍ എഴുതാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്നുകേള്‍ക്കുമ്പോള്‍ വലിയ സംഭവം ആണെന്ന് കരുതി ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പി എസ് സി പോലെ തന്നെയാണ് എസ് എസ് സിയും. ഇത്തവണ 15,000 ല്‍ അധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.. 2017 ല്‍ CGL പരീക്ഷ എഴുതാന്‍ വളരെ കുറച്ച് മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്. SSC CGL 2018 ന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍ * ഇന്‍കം ടാക്‌സ് ഓഫീസര്‍, കസ്റ്റംസ് ഓഫീസര്‍, CBI ഇന്‍സ്‌പെക്ടര്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) ഇന്‍സ്‌പെക്ടര്‍, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകള്‍ എന